രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലമാരയില്‍ സൂക്ഷിച്ച യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : രണ്ട് വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലമാരയില്‍ സൂക്ഷിച്ച യുവതി അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലാണ് സംഭവം. സഹോദരിയുടെ മകനെ താജ്മീര ബീബി എന്ന സ്ത്രീയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ബിര്‍ഭം ജില്ലയിലെ ബോള്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാശിപൂര്‍ ഗ്രാമത്തിലാണ് കൃത്യം നടന്നത്. വെള്ളിയാഴ്ച രാത്രി യുവതിയുടെ മുറിയിലെ അലമാരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് താജ്മീര ബീബി സഹോദരിയുടെ മകനെ കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും സമീപവാസികളും പ്രദേശത്ത് തെരച്ചില്‍ നടത്തി. പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുടുംബത്തില്‍ നടന്ന പ്രശ്‌നങ്ങള്‍ അന്വേഷിച്ചറിഞ്ഞ പോലീസ് സംശയം തോന്നി യുവതിയുടെ വീടും മുറികളും പരിശോധിച്ചു. ഇതിനിടെയാണ് അലമാരയില്‍ നിന്ന് രണ്ട് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും കൊലപാതകത്തിന് കാരണമായ സാഹചര്യം എന്തായിരുന്നുവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...