പാലക്കാട് : തൃത്താല മലമല്‍ക്കാവില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. പുളിക്കല്‍ വീട്ടില്‍ സിദ്ദിഖിന്റെ മരണമാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനാറിനാണ് അന്‍പത്തിയെട്ടുകാരനായ സിദ്ദിഖിനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ ഫാത്തിമ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.