കോതമംഗലം : ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. കോതമംഗലം കോട്ടപ്പടിയിലാണ് ഭാര്യ ഭര്‍ത്താവിനെ തലയ്ക്ക് അടിച്ചുകൊന്നത്. കുടുംബ വഴക്കാണ് കാരണം. മനക്കക്കുടി സാജു( 60 )വാണ് മരിച്ചത്. തങ്ക എന്ന ഏലിയാമ്മയാണ് ഭര്‍ത്താവിനെ തലയ്ക്കടിച്ചുകൊന്നത്. തലയ്ക്ക് അടിച്ച ശേഷം ഏലിയാമ്മ കോട്ടപ്പടി സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. വീട്ടിലെത്തിയ പോലീസ് ആംബുലന്‍സ് വിളിച്ച് സാജുവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സാജു മദ്യപിച്ചെത്തി വഴക്കിടല്‍ പതിവായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. സാജുവിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏലിയാമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ സാജു ഏലിയാമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ കോട്ടപ്പടി പോലീസ് കേസ് എടുത്തിരുന്നു.
ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍
RECENT NEWS
Advertisment