ഭര്‍ത്താവിനെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചു ; യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തെലങ്കാന : ഭര്‍ത്താവിനെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. തെലങ്കാനയിലെ ഹനംകൊണ്ട ജില്ലയിലാണ് സംഭവം. ഇരുപത്തിയാറുകാരനായ രാജു ആണ് ആക്രമിക്കപ്പെട്ടത്. ഭാര്യ അര്‍ച്ചനയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ് ക്രഷിങ് യൂണിറ്റില്‍ സൂപ്പര്‍ വൈസര്‍ ആയി ജോലി ചെയ്യുന്ന രാജു അര്‍ച്ചനയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസം കൂടി അര്‍ച്ചന സ്വന്തം വീട്ടില്‍ തന്നെയായിരുന്നു. ഇരുപതു ദിവസം മുമ്പാണ് ഭര്‍തൃവീട്ടില്‍ എത്തിയത്.

തിങ്കളാഴ്ച മുറിയില്‍നിന്നു രാജുവിന്റെ നിലവിളികേട്ടു ചെന്നുനോക്കിയപ്പോള്‍ കഴുത്തുമുറിഞ്ഞ നിലയില്‍ ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. രാജു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അര്‍ച്ചനയ്ക്ക് ഇഷ്ടമില്ലാതെയാണ് വിവാഹം നടത്തിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ ചോദ്യം ചെയ്യലില്‍ അര്‍ച്ചന ഇതു നിഷേധിച്ചു. തനിക്കു ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് അര്‍ച്ചന പറയുന്നത്. എന്തിനാണ് താന്‍ ഭര്‍ത്താവിനെ ആക്രമിച്ചത് എന്ന് അറിയില്ലെന്നും അര്‍ച്ചന പറയുന്നു. അതേസമയം അര്‍ച്ചനയെ മാനസിക രോഗിയായി ചിത്രീകരിച്ച്‌ കേസില്‍നിന്നു രക്ഷപെടാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് രാജുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...