പുന്നല: മ്ലാവിനെ വേട്ടയാടി കശാപ്പുചെയ്ത കേസില്‍ വീട്ടമ്മ പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് മ്ലാവിറച്ചി പിടികൂടിയത്. കരിമ്പാലൂര് കണ്ണങ്കര ഷിനു ഭവനില്‍ ആനന്ദവല്ലിയെയാണ് അറസ്റ്റ് ചെയ്തത്.
വനം വകുപ്പ് ആനന്ദവല്ലിയുടെ വീട്ടില്‍ നിന്ന് കട്ടിലിന് അടിയില്‍ ഒളിപ്പിച്ച നിലയിലാണ് ഇറച്ചി കണ്ടെത്തിയത്. സംഭവത്തില്‍ മറ്റ് അഞ്ച് പ്രതികള്‍ ഒളിവിലാണ്. മ്ലാവിനെ കശാപ്പു ചെയ്തത് വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ വച്ചായിരുന്നു . ഇവിടെ നിന്നും മ്ലാവിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്