ഒറ്റപ്പാലം കുടുംബകോടതിക്ക് മുമ്പില്‍ വെച്ച് യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒറ്റപ്പാലം കുടുംബകോടതിക്ക് മുമ്പിൽ വെച്ച് വിവാഹമോചനത്തിന് എത്തിയ യുവതിയെ ഭർത്താവ് ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് കോടതിയ്ക്ക് മുമ്പിൽ വെച്ച് വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾക്കെത്തിയ യുവതിക്ക് വെട്ടേറ്റത്. മനിശ്ശേരി കരുവാൻപുരക്കൽ സുബിതക്കാണ്(24) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സൗത്ത് പനമണ്ണ തെക്കത്ത് പറമ്പിൽ രഞ്ജിത്ത് (32) പോലീസ് പിടിയിലായി. സുബിതയെ വെട്ടാൻ ഉപയോഗിച്ച കത്തിയുമായി ഒറ്റപ്പാലം പോലീസിൽ രഞ്ജിത് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ഒറ്റപ്പാലം കുടുംബ കോടതിക്കു മുന്നിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഭർത്താവ് രഞ്ജിത്തുമായി ബന്ധം വേർപ്പെടുത്തുന്ന കേസുമായി ബന്ധപ്പെട്ടാണ് സുബിത കോടതിയിൽ എത്തിയത്. കേസ് പരിഗണിച്ച കോടതി കൗൺസിലിംഗിന് നിർദ്ദേശിക്കുകയായിരുന്നു. കോടതിയിൽ കൗൺസിലിംഗ് കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ശേഷമാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. കോടതിക്ക് പുറത്ത് കാത്തു നിന്ന രഞ്ജിത്ത് പുറത്തിറങ്ങിയ യുവതിയുമായി തർക്കം ഉണ്ടാവുകയായിരുന്നു. തർക്കത്തിനിടയിലാണ് ആക്രമണം നടന്നത്.

സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന മടവാൾ ഉപയോഗിച്ച് രഞ്ജിത്ത് യുവതിയെ വെട്ടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കൈകളിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതിയെ തൃശൂർ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി. യുവതിയുടെ വലത് കൈയ്യിലെ നടുവിരലിനും ഇടത് കൈയ്യിലെ തള്ളവിരലിനും ആക്രമണത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. അക്രമത്തിന് ശേഷം രഞ്ജിത്ത് പൊലീസ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

യുവതി തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോയതിൻ്റെ വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നാണ് രഞ്ജിത് പോലീസിനോട് പറഞ്ഞത്. ഒരു മാസത്തോളമായി സുബിത മീറ്റ്നയിലുള്ള മറ്റൊരു യുവാവിനൊപ്പമാണ് താമസം. ഇയാൾക്കൊപ്പമാണ് യുവതി കുടുംബകോടതിയിൽ എത്തയതും. ഇതും രഞ്ജിത്തിനെ പ്രകാോപിച്ചെന്നാണ് വിവരം. രഞ്ജിത്തിനെതിരെ കൊലപാതക ശ്രമത്തിന് ഒറ്റപ്പാലം പോലീസ് കേസെടുത്തിട്ടുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....