കൊച്ചി : ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. പോലീസിനോടും റെയില്‍വേയോടും ഹൈക്കോടതി വിശദീകരണം തേടി. കേസില്‍ ഉച്ചയ്ക്ക് കോടതി വാദം കേള്‍ക്കും. അതേസമയം കേസിലെ പ്രതിയെ തേടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. കേസിലെ പ്രതിയായ ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെ കണ്ടെത്താന്‍ റെയില്‍വേ പോലീസാണ് നോട്ടീസ് ഇറക്കിയത്.
പ്രതിയെ ഉടന്‍ പിടികൂടുമെന്ന് റെയില്‍വേ പോലീസ് സുപ്രണ്ട് എസ്. രാജേന്ദ്രന് പറഞ്ഞിരുന്നു. രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന ഇരുപത് അംഗം സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മുളന്തുരുത്തി സ്വദേശിനി ആശയ്ക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമി ആശയുടെ ആഭരണം കവര്‍ന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടെ ട്രെയിനില്‍നിന്ന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റു. ഇവര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഐസിയുവിലാണ്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.