വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് ആയുധം കൊണ്ട് ആക്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഗഡാഗ് : വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് മൂര്‍ചയുള്ള ആയുധം കൊണ്ട് ക്രൂരമായി ആക്രമിച്ചതായി പരാതി. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ജീവന്‍ മരണ പോരാട്ടത്തില്‍ കഴിയുകയാണ്. പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ നിന്നും വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രതി നേരത്തെ വിവാഹം കഴിച്ചിരുന്നുവെന്നും ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ടെന്നും അറിയാനിടയായതിനെ തുടര്‍ന്നാണ് യുവതി വിവാഹമോചനം തേടാന്‍ തീരുമാനിച്ചത്. ഇതിലുള്ള വൈരാഗ്യം മൂലമാണ് യുവാവ് ഭാര്യയെ വെട്ടുകത്തികൊണ്ട് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ 30 കാരനായ മുഹമ്മദ് ഇജാസ് ശിരൂര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത്:

അപൂര്‍വ എന്ന അര്‍ഫ ബാനു ഇജാസിനെയാണ് ഭര്‍ത്താവ് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. 26 കാരിയായ യുവതി ഇജാസിന്റെ ആദ്യ വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും അറിയുകയും ഭര്‍ത്താവുമായി വേര്‍പിരിയാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെ നാല് മാസം മുമ്പ് അപൂര്‍വ മകനെയും കൂട്ടി മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. ഇതിനിടെ വ്യാഴാഴ്ച അയല്‍വാസിയോടൊപ്പം യുവതി സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുമ്പോഴാണ് പ്രതി ആക്രമണം നടത്തിയത്. ഹുബ്ബള്ളി സ്വദേശിയായ ഇജാസ് അപൂര്‍വയുടെ തലയിലും തോളിലും മുഖത്തുമായി 23 തവണ വെട്ടുകത്തി ഉപയോഗിച്ച്‌ ആക്രമിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.

കുടുംബത്തിലെ ഏക മകളായിരുന്നു അപൂര്‍വ. പഠിക്കുന്നതിനിടെയാണ് ഇജാസുമായി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും 2018ല്‍ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ അപൂര്‍വയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനിടെ ഇജാസിന്റെ ആദ്യ വിവാഹത്തെക്കുറിച്ച്‌ അപൂര്‍വ അറിഞ്ഞതോടെ ദമ്പതികള്‍ക്കിടയില്‍ ഭിന്നതയുണ്ടായി. മാത്രമല്ല, ഇജാസ് ഓടോറിക്ഷാ ഡ്രൈവറാണെന്ന വിവരവും അപൂര്‍വയില്‍ നിന്നും മറച്ചുവച്ചുവച്ചതായും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, കേസില്‍ ലൗ ജിഹാദ് ആരോപിച്ച്‌ ശ്രീരാമസേന രംഗത്തെത്തി. ബ്രാഹ്മണ പെണ്‍കുട്ടിയെ ഇയാള്‍ കുടുക്കിയെന്നും വിവാഹശേഷം ഉപേക്ഷിച്ചെന്നും സേന ആരോപിച്ചു. വലതുപക്ഷ ഹിന്ദു സംഘടന ഇക്കാര്യം വിശദമായി അന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...