അഞ്ചല്‍ : ഇടമുളയ്ക്കലില്‍ വീട്ടമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കൈപ്പള്ളി തൊള്ളൂര്‍ മാധവത്തില്‍ സജി കുമാറിന്റെ ഭാര്യ സജിത (36) യാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കിണറ്റില്‍ നിന്നും ഉടന്‍ തന്നെ സജിതയെ പുറത്തെടുത്ത് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ അറിയാന്‍ കഴിയുവെന്ന് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വ്യക്തമാക്കി. ആരോമല്‍, അര്ജുന് എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട്.
വീട്ടമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment