യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചടയമംഗലം : വിദേശത്തുനിന്ന്‌ ഭര്‍ത്താവ് നാട്ടിലെത്തിയ ദിവസം ഭാര്യയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചടയമംഗലം അക്കോണം പ്ലാവിള വീട്ടില്‍ കിഷോറിന്‍റെ ഭാര്യ ലക്ഷ്മി (23)യാണ് മരിച്ചത്. ഒരുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം കഴിഞ്ഞ്‌ കുവൈത്തിലേക്കു മടങ്ങിയ കിഷോര്‍ ചൊവ്വ രാവിലെ പത്തോടെയാണ്‌ മടങ്ങിയെത്തിയത്.

സാധനങ്ങള്‍ ഇറക്കിവെച്ച്‌ അകത്തുകയറി നോക്കിയപ്പോള്‍ മുകളിലത്തെ മുറിയുടെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. അടൂരില്‍നിന്ന്‌ ലക്ഷ്‌മിയുടെ അമ്മയെ വിളിച്ചുവരുത്തിയശേഷം മാത്രമാണ്‌ വാതില്‍ ചവിട്ടിത്തുറന്നത്‌. സംഭവം പോലീസില്‍ അറിയിച്ചത്‌ മൃതദേഹം പുറത്തെടുത്ത്‌ ആംബുലന്‍സില്‍ കയറ്റിയശേഷവും. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്‌. ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും : അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന എല്ലാ വലിയ വാഹനാപകടങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക...

കൊട്ടാരക്കര ടിപ്പർ അപകടം : രണ്ടുപേരുടെ സംസ്കാര ചടങ്ങുകൾ ഇന്ന്

0
കൊട്ടാരക്കര: നാടിനെ നടുക്കിയ കൊട്ടാരക്കര ടിപ്പർ അപകടത്തിൽ പൊലിഞ്ഞ മൂന്ന് ജീവനുകളിൽ...

ടാങ്കറുകള്‍ ഹോര്‍മുസ് കടന്നു ; എണ്ണവില വീണ്ടും ഇടിഞ്ഞു

0
ന്യൂഡല്‍ഹി: ഹോര്‍മുസ് കടന്ന കൂടുതല്‍ എണ്ണ ടാങ്കറുകള്‍ യാത്ര ചെയ്തതോടെ രാജ്യാന്തര...

അയോധ്യ സംഭാവന തട്ടിപ്പ് : സംഭാവന നൽകിയവരും എസ്ഐടിക്ക് മുന്നിലേക്ക് ; വിശദമായ മൊഴിയെടുക്കും

0
ലക്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭാവന നൽകിയവരും...