ലക്നൗ: ജോലിസ്ഥലേത്തേക്ക് മടങ്ങിപ്പോയ ഭര്‍ത്താവ് ഒപ്പം കൂട്ടാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. യുപി ഭഡോഹി സ്വദേശിയായ സരസ്വതി ദേവി എന്ന 26കാരിയാണ് ജീവനൊടുക്കിയത്. ഇവരുടെ ഭര്‍ത്താവ് വികാസ് ബിന്ദ് സൂറത്തിലാണ് ജോലി ചെയ്യുന്നത്.
ഭര്‍ത്താവിനൊപ്പം പോകണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൊണ്ടുപോയിരുന്നില്ല. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂര്യവ പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ അറിയിച്ചത്. പോലീസ് പറയുന്നതനുസരിച്ച് ‘മൂന്ന് വര്‍ഷം മുമ്പായിരുന്നു വികാസിന്‍റെയും സരസ്വതിയുടെയം വിവാഹം. ഗുജറാത്തിലെ സൂറത്തില്‍ ജോലി ചെയ്യുന്ന വികാസ്, ലോക്ക്ഡൗണിനെ തുടര്‍ന്നാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.
നാല് ദിവസം മുമ്പ് ഇയാള്‍ മടങ്ങിപ്പോയി. തന്നെയും ഒപ്പം കൂട്ടാന്‍ സരസ്വതി നിര്‍ബന്ധം ചെലുത്തിയെങ്കിലും രണ്ടരവയസുള്ള മകളെയും നോക്കി വീട്ടില്‍ത്തന്നെയിരിക്കാനാണ് വികാസ് ആവശ്യപ്പെട്ടത്. ഈ സങ്കടത്തിലാണ് യുവതി ജീവനൊടുക്കിയത്. നെറ്റിയില്‍ ചാര്‍ത്താനുപയോഗിക്കുന്ന സിന്ദൂരം അമിത അളവില്‍ കഴിച്ചതാണ് മരണകാരണം. ഇവര്‍ എത്രമാത്രം സിന്ദൂരം കഴിച്ചു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല’. പ്രദീപ് കുമാര്‍ വ്യക്തമാക്കി.
സിന്ദൂരം കഴിച്ച് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.ലെഡ്-മെര്‍ക്കുറി മിശ്രിതം അടങ്ങിയ സിന്ദൂരം അമിത അളവിലായാല്‍ വിഷമയമാകുമെന്നാണ് പറയപ്പെടുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.