പറവൂര്‍ : മകന് അപകടത്തില്‍ പരിക്കേറ്റതറിഞ്ഞ് അമ്മ കുഴഞ്ഞുവീണ് മരിച്ചു. പെരുവാരം മഹാദേവനഗര്‍ കല്ലറയ്ക്കല്‍ പറമ്പ് മാധവന്റെ ഭാര്യ തുളസിയാണ് (66) മരിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ മൂത്തകന്‍ ബാബു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വീട്ടില്‍ വിവരമറിയിച്ചു. അപ്പോഴാണ് തുളസി കുഴഞ്ഞുവീണത്. ബാബുവിന്റെ പരിക്ക് ഗുരുതരമല്ല. ഗോപിയാണ് തുളസിയുടെ രണ്ടാമത്തെ മകന്. മരുമക്കള്‍: സന്ധ്യ, രജനി.
മകന് അപകടത്തില്‍ പരിക്കേറ്റതറിഞ്ഞ് അമ്മ കുഴഞ്ഞുവീണ് മരിച്ചു
RECENT NEWS
Advertisment