ഉത്രവധക്കേസ് : തൊണ്ടി മുതല്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉത്രവധക്കേസ് പ്രതിയായ സൂരജിനെതിരായ തെളിവുകളായ പാമ്പിനെ കൊണ്ടുവന്ന ജാര്‍, മയക്കാനുപയോഗിച്ച ഉറക്കഗുളികയുടെ സ്ട്രിപ്പുകള്‍ എന്നിവ സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞു.

പാമ്പിനെ സൂക്ഷിക്കാനായി ചാത്തന്നൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നാണ് ചാവരുകാവ് സുരേഷ് ജാര്‍ വാങ്ങിയത്. ലോക്ഡൗണ്‍ സമയത്താണ് ജാര്‍ വാങ്ങിയതെന്നും കോടതിയില്‍ ഹാജരാക്കിയ ജാര്‍ ത​ന്റെ  സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് നല്‍കിയതാണെന്നും ഉടമ കോടതിയില്‍ മൊഴി നല്‍കി.

ഉത്രയുടെ വീട്ടുപരിസരത്തുനിന്ന് ജാര്‍ കണ്ടെടുത്തതിന് സാക്ഷിയായ നവാസും കോടതിയില്‍ ഇക്കാര്യം മൊഴിനല്‍കി. ഉത്രയുടെ വീട്ടില്‍ കിടന്നിരുന്ന സൂരജ് ഉപയോഗിക്കുന്ന കാറില്‍നിന്ന് രണ്ട് ഗുളികകള്‍ മാത്രം ശേഷിക്കുന്ന ഉറക്കഗുളികയുടെ സ്ട്രിപ് കണ്ടെത്തുന്നതിന് സാക്ഷിയായ അഞ്ചല്‍ സ്വദേശി അരുണും കോടതിയില്‍ ഇക്കാര്യം സമ്മതിച്ചു.

അലര്‍ജിക്ക് ഉപയോഗിക്കുന്നതും ഉറക്കം വരുന്നതുമായ മരുന്നാണിതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഉത്രയുടെ ആന്തരികാവയവ പരിശോധനയില്‍ ഈ മരുന്നിെന്റെ  രാസഘടനയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

പാമ്പ് കടിയേറ്റ് മരിക്കാനിടയായ സാഹചര്യം വിലയിരുത്തിയ വിദഗ്ധസംഘത്തിലെ അംഗവും സര്‍പ്പശാസ്ത്ര വിദഗ്​ധനുമായ കാര്‍കോട് സ്വദേശി മവീഷ് കുമാറിനെ കോടതി 18ന് വിസ്തരിക്കും. അണലി​യെയും മൂര്‍ഖനെയും ഉപയോഗിച്ച്‌ തെളിവുശേഖരണത്തിന് ഡമ്മി പരീക്ഷണവും നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...