പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയത് കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് പി.സി ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയത് കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് പി സി ജോര്‍ജ് എംഎല്‍എയുടെ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും അപേക്ഷ നല്‍കി. ഹൈക്കോടതിയെയും സുപ്രീം  കോടതിയെയും സമീപിച്ചപ്പോള്‍ തെരഞ്ഞെടുപ്പിനെ അനുകൂലിച്ച് നടപടിയെടുത്തുവെന്നും പി സി ജോര്‍ജ് ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയതാണ് കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയതെന്നും അതിന് ആരാണ് ഉത്തരവാദിയെന്നും പി സി ജോര്‍ജ് ചോദിച്ചു. ആരോഗ്യമന്ത്രി കേരളം കൊറോണ കേരളമായെന്ന് പറയുന്നു. ഇതുപോലൊരു അഴിമതി സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും ഏറ്റവും ഗതികെട്ട സഹചര്യമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

അതേസമയം പ്രതിപക്ഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു. പി സി ജോര്‍ജ് എംഎല്‍എയും പ്രതിപക്ഷത്തോടൊപ്പം നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം സഭ വിട്ടിറങ്ങി. നിയമസഭ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...