കൊച്ചി : ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായലില്‍ വീണു. തിങ്കളാഴ്ച രാത്രിയോടെ ചെറായി രക്തേശ്വരി ബീച്ച് റോഡില്‍ ഉണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ആലങ്ങാട് കോട്ടപ്പുറം തേക്കും പറമ്പില്‍ അബ്ദുല്‍ സലാമിന്റെ ഭാര്യ സബീന (35) ആണ് മരിച്ചത്. എറണാകുളത്തു നിന്നും ചെറായി ബീച്ചിലേക്ക് സഞ്ചരിച്ച ഇവരുടെ കാറിനു കുറുകെ തെരുവ് നായ ചാടിയതോടെ നിയന്ത്രണം വിട്ട് കായലിലേക്ക് മറിയുകയായിരുന്നു. ആശുപത്രിയില്‍ പ്രവശിപ്പിച്ച ഭര്‍ത്താവ് അപകടനില തരണം ചെയ്തു.
കാര്‍ കായലില്‍ വീണ് സ്ത്രീ മരിച്ചു
RECENT NEWS
Advertisment