പെ​ട്രോ​ളി​യം ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ള്‍ ലഭ്യമാക്കാത്തവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചു ‌‌

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: പെ​ട്രോ​ളി​യം ഔ​ട്ട്ലെ​റ്റു​ക​ളി​ലെ ശു​ചി​മു​റി​ക​ൾ അ​ട​ക്ക​മു​ള്ള പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​നകള്‍ ആരംഭിച്ചു. റാ​ന്നി താ​ലൂ​ക്കി​ലെ ചെ​ല്ല​ക്കാ​ട് പ്ര​വ​ര്‍​ത്തി​ച്ച​വ​രു​ന്ന ഉ​ഷ​സ് ആ​ട്ടോ ഫ്യൂ​വ​ല്‍​സ് എ​ന്ന ഐ​ഒ​സി പെ​ട്രോ​ളി​യം ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്നും യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കേ​ണ്ട ടോ​യ്‌​ല​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്നും സ്ത്രീകളോട് മോശമായി പെ​രു​മാ​റി​യെ​ന്നു​മു​ള്ള പ​രാ​തി​യെ​ത്തു​ട​ര്‍​നാണ്  ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​പെ​ഷ്യ​ല്‍ ടീമാണു‌ പ​രി​ശോ​ധ​ന നടത്തുന്നത്.

കഴിഞ്ഞ ദിവസം വി​വി​ധ പമ്പുകളില്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തുടര്‍ന്ന് ഇ​തി​ല്‍ അധികൃതര്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​ വരികയുമാണ്. എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലെ​യും ഓ​രോ പെ​ട്രോ​ള്‍ പ​മ്പ് വീ​ത​മാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​പെ​ഷ്യ​​ല്‍ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധി​ച്ച ആ​റു പ​മ്പു​ക​ളി​ല്‍ അ​ഞ്ച് പെ​ട്രോ​ളി​യം പ​മ്പു​ക​ളി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കേ​ണ്ട നി​യ​മാ​നു​സൃ​ത സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി. ഇ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചുതുടങ്ങി.

പെ​ട്രോ​ളി​യം ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ തു​ട​ര്‍​ന്നും നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും കു​റ്റ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യും മാ​ന്യ​മ​ല്ലാ​ത്ത പെ​രു​മാ​റ്റം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ​യും നി​യ​മാ​നു​സൃ​ത സേ​വ​ന​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ​യും ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. അ​തോ​ടൊ​പ്പം ​മാ​ര്‍​ക്ക​റ്റിം​ഗ് ഡി​സി​പ്ലി​ന്‍ ഗൈ​ഡ് ലൈ​ന്‍ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...