അമിത വേഗതയില്‍ എത്തിയ പോലീസ് വാഹനം ഇടിച്ച്‌ ഒരു സ്ത്രീ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജലന്ധര്‍ : ജലന്ധര്‍ – ഫഗ് വാര ഹൈവേയ്ക്ക് സമീപം അമിത വേഗതയില്‍ എത്തിയ പോലീസ് വാഹനം ഇടിച്ച്‌ ഒരു സ്ത്രീ മരിച്ചു. മറ്റൊരു സത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ മരിച്ച യുവതിയുടെ ബന്ധുക്കള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. രണ്ട് സ്ത്രീകളും റോഡിന് സമീപം നില്‍ക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ വാഹനം ഇരുവരെയും ഇടിപ്പിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു സത്രീ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. ധനോവാലി സ്വദേശിയായ നവജ്യോത്കൗര്‍ ആണ് മരിച്ചത്.

ഒരു കാര്‍ഷോറൂമിലെ ജീവനക്കാരിയാണ് നവജ്യോത് കൗര്‍. രാവിലെ സുഹൃത്തിനൊപ്പം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നവജ്യോത് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ കൗറിന്റെ ബന്ധുക്കള്‍ ഹൈവെ ഉപരോധിച്ചു. തുടര്‍ന്ന് വന്‍ ഗതാഗതകുരുക്ക് ഉണ്ടാവുകയും ചെയ്തു. അതേസമയം അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി ബല്‍വീന്ദര്‍ ഇക്ബാല്‍ സിങ് പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...