പ്രളയ ഭീതിക്കിടെ ഭയപ്പെടുത്തി കുറുവ കവർച്ചാ സംഘം ; നിരീക്ഷണം ശക്തമാക്കിയെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ രണ്ടിടത്ത് മോഷണം നടത്തിയത് തമിഴ്നാട്ടില്‍ നിന്നുള്ള കുപ്രസിദ്ധ മോഷണ സംഘമായ കുറുവയിലെ അംഗങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. രാത്രി വീടാക്രമിച്ച് മോഷണം നടത്തുന്ന കുറുവ സംഘത്തിനെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യഘട്ടത്തില്‍ വിവരം അറിയിച്ചാന്‍ ഉടന്‍ സേവനം കിട്ടുമെന്നും പോലീസ് അറിയിച്ചു. എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഈയിടെ നടന്ന രണ്ട് മോഷണങ്ങളാണ് കുറുവ സംഘം നടത്തിയതാണെന്ന് പോലീസ് കണ്ടെത്തിയത്.

പാലക്കാട് നെന്‍മാറയില്‍ സംഘത്തിലെ മൂന്ന് പേര്‍ പിടിയിലായതോടെയാണ് പോലീസ് ഈ വിവരം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ അന്നശേരിയില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചായിരുന്നു എലത്തൂര്‍ മേഖലയിലെ മോഷണങ്ങള്‍. നെന്‍മാറ  പോലീസിന്‍റെ കസ്റ്റഡിയിലുള്ള സംഘത്തെ കോഴിക്കോട് എത്തിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്നാണ് കരുതുന്നത്.

കുറുവ സംഘത്തിന്‍റെ മോഷണ രീതിയെ കുറിച്ച് ആശങ്കകള്‍ പലരും വെച്ച് പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ ഭയപ്പടേണ്ട സാഹചര്യമില്ലെന്ന് പോലീസ് വിശദീകരണം. മോഷണ സംഘങ്ങളെ പിടികൂടാന്‍ പോലീസ് രാത്രികാല പട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്. കൂടാതെ പ്രധാന റോഡുകളില്‍ നിരീഷണ ക്യാമറകളും സ്ഥാപിച്ചു. രാത്രി 11 മണിക്ക് ശേഷം പുറത്തിറങ്ങുന്നവരുടെ ഫോട്ടോകള്‍ വേണ്ടി വന്നാല്‍ എടുത്ത് സൂക്ഷിക്കും.

വീഡിയോകളും നിരീഷിക്കും. ഒരു പോലീസ് സ്റ്റേഷനില്‍ രണ്ട് വാഹനങ്ങള്‍ പട്രോളിങ്ങിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളെ നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണവും പോലീസ് ഇക്കാര്യത്തില്‍ തേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...