Saturday, April 20, 2024 3:34 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

താല്പര്യപത്രം ക്ഷണിച്ചു
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന ശുചീകരണ പ്രവര്‍ത്തികളില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ ട്രാക്ടര്‍ ട്രെയിലറുകള്‍ വിതരണം ചെയ്യുന്നതിന് താല്പര്യപത്രങ്ങള്‍ ക്ഷണിച്ചു. ഈ മാസം 29 ന് വൈകിട്ട് മൂന്നിന് മുമ്പായി ട്രാക്ടര്‍ ട്രെയിലര്‍ സപ്ലൈ ചെയ്യുന്നതിനുളള താത്പര്യപത്രം എന്ന് രേഖപ്പെടുത്തി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍-04734 224827.

Lok Sabha Elections 2024 - Kerala

താല്പര്യപത്രം ക്ഷണിച്ചു
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ചുമതലയില്‍ നിയോഗിക്കുന്ന 213 വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായ യൂണിഫോമില്‍ (ടീഷര്‍ട്ട് 426 എണ്ണം) എസ്എസ്എസ് മുദ്രയും ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ലോഗോയും വിശുദ്ധിസേന എന്ന് സ്‌ക്രീന്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിന് താല്പര്യപത്രങ്ങള്‍ ക്ഷണിച്ചു. ഈ മാസം 29 ന് വൈകിട്ട് മൂന്നിന് മുമ്പായി യൂണിഫോം മുദ്ര സ്‌ക്രീന്‍ പ്രിന്റിംഗ് എന്ന് രേഖപ്പെടുത്തി കവറില്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍-04734 224827.

താല്പര്യപത്രം ക്ഷണിച്ചു
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ. നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പുല്‍പ്പായ, കമ്പിചൂല്‍, മാന്തി, ഈറകുട്ട തുടങ്ങിയ 13 ഇനം സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യപത്രങ്ങള്‍ ക്ഷണിച്ചു. ഈ മാസം 29 ന് വൈകിട്ട് മൂന്നിന് മുമ്പായി സാനിട്ടേഷന്‍ സാധനങ്ങള്‍ സപ്ലെ ചെയ്യുന്നതിനുളള താത്പര്യപത്രം എന്ന് രേഖപ്പെടുത്തി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍-04734 224827.

പ്രോജക്റ്റ് അസിസ്റ്റന്റ് നിയമനം
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ബില്ലുകള്‍ ഇഗ്രാംസ്വരാജ് പോര്‍ട്ടില്‍ തയ്യാറാക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ പ്രോജക്റ്റ്അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത -സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടിസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി: 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകര്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷകള്‍ നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി വടശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 04735-252029

ഔദ്യോഗിക ഭാഷാ ജില്ലാതല സമിതിയോഗം 22ന്
ഔദ്യോഗിക ഭാഷാ ജില്ലാതല സമിതിയോഗം (വിവിധ വകുപ്പുകള്‍) ഒക്ടോബര്‍ 22ന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ് മുഖേന ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ശുചീകരണതൊഴിലാളികളെയും ലൈഫ് ഗാര്‍ഡുമാരേയും ആവശ്യമുണ്ട്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികളെയും കുളിക്കടവില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡുമാരേയും ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഈ മാസം 30 ന് വൈകിട്ട് അഞ്ചിന് മുമ്പായി റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04735 240230, 9496042659.

വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ഓവര്‍സീയര്‍ നിയമനം
വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിലെ ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്നു വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഈ മാസം 28 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍- 04735-252029.

2020-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവിലുള്ള പ്രവര്‍ത്തനമാണ് പരിഗണിക്കുന്നത്. വ്യക്തിഗത അവാര്‍ഡിനായി 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം.
സാമൂഹ്യപ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം(പ്രിന്റ്മീഡിയ), മാധ്യമ പ്രവര്‍ത്തനം(ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം(വനിത), കായികം(പുരുഷന്‍), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദേശം ചെയ്യുകയോ ചെയ്യാം. അതത് മേഖലയില്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.

കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/യുവാ ക്ലബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും നല്‍കും.

അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 നവംബര്‍ അഞ്ച്്. പത്തനംതിട്ട ജില്ലയിലെ അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്‌ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷഫോറവും, മാര്‍ഗനിര്‍ദേശങ്ങളും, ജില്ലായുവജന കേന്ദ്രത്തിലും, www.ksywb.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0468 2231938, 9446100081, 9847987414.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം : ഡെങ്കിപനി പടരാതിരിക്കാൻ ജാഗ്രത വേണം ;...

0
തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ...

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...