യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാവാൻ നേരത്തെ ഇവർക്ക് നോട്ടീസ് നല്‍കിയിരുന്നു. ക്രമസമാധാന ചുമതലയിൽ ഉണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാറിന്‍റെ ഓഫീസിലെ എസ്ഐമാരെയാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ പ്രതികളായ ഗൺമാന്മാർക്ക് തിരിച്ചടിയായി ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ മൊഴി വന്നിരിന്നു. ഗൺമാൻമാ‍ർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചത് പോലീസ് ലാത്തി ഉപയോഗിച്ചല്ലെന്നും ഗൺമാൻമാർക്ക് ലാത്തി അനുവദിച്ചിട്ടില്ലെന്നും പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉന്നത ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി.

ഗൺമാൻമാർക്ക് അനുവദിച്ചത് തോക്ക് മാത്രമാണ്. ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ തല്ലാൻ ഉപയോഗിച്ച വടി സ്വന്തമായി വാങ്ങിയതാണെന്നും പോലീസ് മാനുവലിന് വിരുദ്ധമായ വടിയാണ് ഉപയോഗിച്ചതെന്നും ഉദ്യോഗസ്ഥൻ മൊഴി നൽകി. പോലീസ് മാനുവൽ പ്രകാരം ലാത്തിക്ക് 32 ഇഞ്ച് നീളമേ ഉളളൂ. എന്നാൽ ആലപ്പുഴയിലെ മർദ്ദനത്തിൽ ഗൺമാൻമാർ ഉപയോഗിച്ചത് അതിനേക്കാൾ നീളം കൂടിയ വടിയാണെന്നും ഉദ്യോഗസ്ഥൻ മൊഴി നൽകി. അതിനിടെ ഗൺമാൻമാർക്കെതിരായ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത നൽകി എഐടി. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ 308-ാം വകുപ്പ് ചുമത്തിയത് വിദഗ്ധ ഉപേദേശം തേടിയ ശേഷമാണെന്നും 308 ചുമത്താൻ അന്വേഷണ ഉദ്യോഗസ്ഥന് വിവേചന അധികാരം ഉണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു. ഗൺമാൻമാ‍ർക്കെതിരെ 308 ചുമത്തിയതിൽ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

കോടതിയിൽ ഇന്നലെ രാവിലെ സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പ് ചേർത്തത് വിദഗ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. മെഡിക്കൽ റിപ്പോർട്ട് ലഭിച്ചപ്പോൾ അതും കോടതിയിൽ നൽകി. കൂടുതൽ വകുപ്പ് ചേർക്കും എന്ന് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ തിടുക്കം ഉണ്ടായിട്ടില്ലെന്നും എസ്ഐടി വ്യക്തമാക്കി. നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന് പ്രതികൾ പറഞ്ഞത് കള്ളമാണെന്നാണ് എസഐടി റിപ്പോർട്ടിലുള്ളത്. ബസിന് നേരെ കല്ലേറ് ഉണ്ടായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴിയും പ്രതികൾക്കെതിരാണെന്നും എസ്ഐടി റിപ്പോർട്ടില്‍ പറയുന്നു. നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഡ്രൈവർ അഭിലാഷിന്റെ മൊഴി. കേടുപാടുകൾ സംഭവിച്ചതായി കെഎസ്ആര്‍ടിസി മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും ബസിന്റെ ഒഫീഷ്യൽ രേഖകളിലും ഇല്ലെന്നും എസ്ഐടി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച് വി....

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...