അത്തിക്കയം പാലത്തിന് സമീപം അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ വാകമരം

For full experience, Download our mobile application:
Get it on Google Play

റാന്നി: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ അത്തിക്കയം പാലത്തിന് സമീപം റോഡിലേക്ക് പടർന്നുപന്തലിച്ചു നിൽക്കുന്ന കൂറ്റൻ വാകമരം യാത്രക്കാർക്ക് വൻ അപകടഭീഷണിയാകുന്നു. വേനൽച്ചൂടിൽ വഴിയാത്രക്കാർക്ക് ഏറെ തണലേകുന്നതാണ് ഈ മരമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് ഏതുനിമിഷവും കടപുഴകി വീഴാം എന്ന അവസ്ഥയിലാണ്. ശബരിമല തീർത്ഥാടന പാതകൂടിയായ മുക്കട – അത്തിക്കയം – പെരുനാട് റോഡിലാണ് ഈ മരം അപകട ഭീഷണിയായി നിലനിൽക്കുന്നത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന പ്രധാന പാതയാണിത്. കൂടാതെ ഈ മേഖലയിലെ മറ്റ് നിരവധി പൊതുഇടങ്ങളിലും സമാനമായ രീതിയിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ നിൽക്കുന്നുണ്ട്.

കാലവർഷം അടുത്തെത്തിയതോടെ അപകടഭീഷണിയായ മരങ്ങൾ സ്വന്തം ചിലവിൽ മുറിച്ചുമാറ്റണമെന്ന് തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വൃത്തങ്ങളും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകുന്നുണ്ട്. എന്നാൽ സർക്കാരിന്റെയും പഞ്ചായത്തിന്റെയും നേരിട്ടുള്ള ഉത്തരവാദിത്തത്തിൽ വരുന്ന പൊതുവഴിയിലെ ഇത്തരം അപകടങ്ങൾ കണ്ണിൽപെട്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. തണൽ നൽകുന്ന മരങ്ങൾ പൂർണ്ണമായി മുറിച്ചുമാറ്റണമെന്നല്ല ആവശ്യം. എന്നാൽ യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന ഇതിന്റെ കൂറ്റൻ ചില്ലകൾ അടിയന്തിരമായി വെട്ടിമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒരു മാസം മുമ്പ് ഈ മേഖലയിൽ ആഞ്ഞടിച്ച ശക്തമായ കാറ്റിൽ നിരവധി വീടുകൾക്കും വൈദ്യുതി തൂണുകൾക്കും വ്യാപകമായ കേടുപാടുകൾ സംഭവിച്ചിരുന്നു. സമാനമായ ഒരു ദുരന്തം ആവർത്തിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് വകുപ്പും അടിയന്തിരമായി ഇടപെട്ട് വാകമരത്തിന്റെ അപകടകരമായ ചില്ലകൾ വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...