കെ.എസ്.ഇ.ബി യുടെ ടച്ചിംഗ് വെട്ട് ….അമ്പോ ഭയങ്കരം … കടന്നുപോയി : കവിയൂരില്‍ വീട്ടുവളപ്പില്‍ നിന്ന ഏഴ് തെങ്ങുകള്‍ ചുവടോടെ വെട്ടിമാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കെ.എസ്.ഇ.ബി യുടെ ടച്ചിംഗ് വെട്ടിന്റെ പേരില്‍ വീട്ടുവളപ്പില്‍ നിന്ന ഏഴ് തെങ്ങുകള്‍ പൂര്‍ണ്ണമായി വെട്ടിമാറ്റിയതായി പരാതി. തിരുവല്ല കവിയൂര്‍ ഞാലിക്കണ്ടത്താണ് സംഭവം. കുടുംബ സമേതം വിദേശത്ത് താമസിക്കുന്ന ഡോക്ടര്‍ ജേക്കബ് ഉമ്മന്റെ  വീട്ടുവളപ്പിലെ തെങ്ങുകളാണ് വെട്ടി നശിപ്പിച്ചത്. വീട്ടുടമയോട് അനുവാദം ചോദിക്കാതെയാണ് വീട്ടുവളപ്പില്‍ നിന്നിരുന്ന തെങ്ങുകള്‍ ഇത്തരത്തില്‍ വെട്ടി നശിപ്പിച്ചത് എന്നാണ് കുടുംബം പറയുന്നത്. വീടിന് സമീപത്ത് കൂടി കെ.എസ്.ഇ.ബി ലൈന്‍ കടന്നുപോകുന്നുണ്ട് എങ്കിലും യാതൊരു വിധത്തിലും തെങ്ങുകള്‍ ഇതിന് തടസമായിരുന്നില്ല എന്ന് പ്രത്യക്ഷത്തില്‍ തന്നെ മനസിലാക്കാം. സംഭവത്തില്‍ പരാതി നല്‍കി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.

കുടുംബം വിദേശത്തായതിനാല്‍ കര്യസ്ഥനാണ് കാര്യങ്ങള്‍ നോക്കി നടത്തുന്നത്. മൂന്നു മാസത്തിലൊരിക്കല്‍ വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരക്കൊമ്പുകള്‍ ഇവര്‍ തന്നെ മുറിച്ച് മാറ്റാറുണ്ട്. വിദേശത്ത് നിന്നുമാണ് വൈദ്യുതി ബില്‍ അടയ്ക്കുന്നത് എന്നതിനാല്‍ ഇവരുടെ ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും അടക്കം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കയ്യില്‍ ഉണ്ടായിരുന്നിട്ടും ഇവര്‍ തങ്ങളെ ബന്ധപ്പെടാന്‍ തയ്യാറായില്ല എന്നും കുടുംബം പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പാണ് തെങ്ങ് വെച്ചത് എന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...