സുന്ദരിയായി പെരുന്തേനരുവി വെള്ളച്ചാട്ടം ; മുന്നറിയിപ്പുമായി അധികൃതർ

For full experience, Download our mobile application:
Get it on Google Play

റാന്നി: വേനൽച്ചൂടിൽ വരണ്ടുണങ്ങി കിടന്നിരുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാലവർഷം കനത്തതോടെ വീണ്ടും ജലസമൃദ്ധമായി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെയെത്തിയിരുന്ന സഞ്ചാരികൾക്ക് വരണ്ട പാറക്കൂട്ടങ്ങൾ മാത്രമാണ് കാണാൻ സാധിച്ചിരുന്നത്. എന്നാൽ മൺസൂൺ ശക്തമായതോടെ വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ ഭംഗി കൈവരിച്ചിരിക്കുകയാണ്. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിക്കായി നിർമ്മിച്ച തടയണ നിറഞ്ഞു കവിഞ്ഞ് താഴേക്ക് പതിക്കുന്ന വിസ്മയമായ കാഴ്ച വെള്ളച്ചാട്ടത്തിന്റെ മറ്റൊരു ദൃശ്യമായി സഞ്ചാരികൾക്ക് മനോഹരമായ വിരുന്നാണ് സമ്മാനിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധി ആളുകളാണ് ഇപ്പോൾ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

കാഴ്ചയിൽ അതിമനോഹരമാണെങ്കിലും കാലവർഷ സമയങ്ങളിൽ പെരുന്തേനരുവി അങ്ങേയറ്റം അപകടകാരിയാണ്. ടൂറിസ്റ്റുകളുടെ ശ്രദ്ധയ്ക്ക് അധികൃതർ പല നിർദ്ദേശങ്ങളും നൽകുന്നുണ്ട്. മഴ പെയ്തു തുടങ്ങിയതോടെ ഇവിടുത്തെ പാറക്കെട്ടുകളിൽ പായലും വഴുവഴുപ്പും വർദ്ധിച്ചിട്ടുണ്ട്. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. പരിചയമില്ലാത്ത ഭാഗങ്ങളിൽ വെള്ളത്തിൽ ഇറങ്ങാനോ സെൽഫിയെടുക്കാനോ ശ്രമിക്കരുത്. തടയണ കവിഞ്ഞൊഴുകുന്നതിനാൽ പുഴയിൽ ശക്തമായ അടിയൊഴുക്കിന് സാധ്യതയുണ്ട്. മനോഹരമായ ഈ ദൃശ്യം സുരക്ഷിതമായ അകലത്തിൽ നിന്ന് മാത്രം ആസ്വദിക്കുക. അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് അപകടങ്ങൾ ഒഴിവാക്കാൻ സഞ്ചാരികൾ സഹകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളച്ചാട്ടം കാണാന്‍ എത്തുന്ന സഞ്ചാരികൾ സൗകര്യ കുറവുകൾ മൂലം മനസുമടുത്താണ് മടങ്ങുന്നത്. ടൂറിസം വളർത്താൻ അധികൃതർ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നില്ലെന്നാണ് പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...