തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചടയമംഗലം : ഇളമാട് അര്‍ക്കന്നൂരില്‍ തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. പുള്ളവെട്ടികോണം ഏലയില്‍ തൊഴിലുറപ്പ് ജോലിക്കിടെ മേലെ പടിഞ്ഞാറ്റതില്‍ വീട്ടില്‍ സരോജിനിയമ്മ (72) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. 26ന് രാവിലെ 11 ഓടെയാണ് പാമ്പുകടയേറ്റത്. എന്നാല്‍ കട്ടുറുമ്പ് കടിച്ചതാണെന്ന് കരുതി ജോലി തുടരുകയായിരുന്നു. ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോള്‍ ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുകയും ചെയ്തു.

എന്നാല്‍ രാത്രി വീണ്ടും ഛര്‍ദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് മനസ്സിലായത്. മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടര്‍ന്നെങ്കിലും തിങ്കളാഴ്ച രാവിലെ ​ഗുരുതരാവസ്ഥയിലായ സരോജിനയമ്മ രാവിലെ മരണപ്പെടുകയായിരുന്നു. ഭര്‍ത്താവ്: കരുണാകരന്‍ പിള്ള. മക്കള്‍: മധുസൂദനന്‍ പിള്ള, അംബിക. മരുമക്കള്‍: സിന്ധു, ബാബുരാജന്‍ പിള്ള

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...