ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിന്റെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ ശേഷം ഉടമയുടെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവതി പിടിയിലായി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ഇലക്ട്രിക് വാഹന ഷോറും നടത്തിപ്പുകാരിയും പള്ളിച്ചൽ സ്വദേശിയുമായ സുമകുമാരി (44) യെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മുഴുവൻ തുകയടച്ച് ​വാഹനം വാങ്ങാനെത്തിയ ആളിനെ വഞ്ചിച്ചാണ് സുമകുമാരി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ആർസി ബുക്കിനുള്ള അപേക്ഷ ഫോം എന്ന വ്യാജേന ഉപഭോക്താവിനെക്കൊണ്ട് വായ്പാ ഫോമുകളിൽ ഒപ്പുവെപ്പിക്കുകയായിരുന്നു. തുടർന്ന് വാഹനം വാങ്ങിയ ആളുടെ പേരിൽ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഇഎംഐ അടിസ്ഥാനത്തിൽ വ്യാജമായി വായ്പ സംഘടിപ്പിച്ചു.

​തട്ടിപ്പ് പുറത്തറിയാതിരിക്കാൻ വളരെ വിദഗ്ധമായ രീതിയിലാണ് പ്രതി കരുക്കൾ നീക്കിയത്. ആർസി ബുക്കിൽ ധനകാര്യ സ്ഥാപനത്തിന്‍റെ പേര് രേഖപ്പെടുത്തിയ ഭാഗം തിരുത്തുകയും, ഉടമയുടെ ഫോൺ നമ്പറിന് പകരം സ്വന്തം ഫോൺ നമ്പർ നൽകുകയും ചെയ്തു. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇഎംഐ തുക ഓട്ടോമാറ്റിക്കായി പിടിക്കുമ്പോൾ ഉടമയ്ക്ക് സംശയം തോന്നാതിരിക്കാനായി, പിടിക്കുന്ന തുക പ്രതി സ്വന്തം നിലയിൽ ഉടമയുടെ അക്കൗണ്ടിലേക്ക് തിരിച്ചിട്ടുനൽകി വരികയായിരുന്നു. ​എന്നാൽ, ഇടയ്ക്ക് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ ഉടമ പോലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. അറസ്റ്റ് ചെയ്ത പ്രതി പണം മുഴുവൻ തിരികെ നൽകി. പിന്നീടാണ് ജാമ്യം ലഭിച്ചത്. സമാനമായ രീതിയിൽ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവർക്കെതിരെ തുടർ നടപടികൾ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....