പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഒഴുക്കി വിടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. രാത്രിയില്‍ ഈ പരിസരത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്.  കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും ഓടയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പ് വഴിയാണ് മലിനജലം ഓടക്കുള്ളിലേക്ക് ഒഴുക്കുന്നതെന്നാണ് സമീപത്തെ കച്ചവടക്കാരും ഓട്ടോ ടാക്സി തൊഴിലാളികളും പറയുന്നത്. രാത്രി പത്ത് മണിക്ക് ശേഷം നഗരത്തില്‍ ആളൊഴിയുന്ന സമയത്താണ് ഈ നടപടി.

സമീപത്തെ തോട്ടിലേക്കാണ് ഈ  മലിനജലം ഒഴുകി ഇറങ്ങുന്നത്. മലിനജലം ഒഴുകി പോകുന്ന ഓടയുടെ മുകളില്‍ ചെറിയ ഇരുമ്പ് ഗ്രില്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെയാണ് ദുര്‍ഗന്ധം പുറത്തേക്ക് വരുന്നത്. സ്റ്റാന്റില്‍ ബസ് കയറുവാന്‍ എത്തുന്നവര്‍ക്കും മലിനജലത്തിന്റെ ദുര്‍ഗന്ധം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിന് സമീപത്ത് തന്നെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച മീന്‍കുളത്തില്‍ മലിനജലം കെട്ടി നില്‍ക്കുന്നതും ദുര്‍ഗന്ധം വര്‍ധിപ്പിക്കുന്നു. യാത്രക്കാരും  സമീപത്തെ വ്യാപാരികളും ഓട്ടോ ടാക്സി തൊഴിലാളികളും കെ.എസ്.ആര്‍.റ്റി.സി അധികൃതരുടെ ഈ കടുത്ത അനാസ്ഥ സഹിച്ച് വേണം സ്റ്റാന്റ്  പരിസരത്ത് നില്‍ക്കാന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...