കട്ടപ്പന: ഒരു വശം തളര്‍ന്ന സ്ത്രീയെ കൂട്ടിക്കൊണ്ടു വന്ന് കാറില്‍ ഉപേക്ഷിച്ച് സംഭവത്തില്‍ ലൈലാമണിയെ തേടി മകനെത്തി. അടിമാലി പോലീസ് സ്റ്റേഷനിലാണ് ലൈലാമണിയുടെ മകനായ മഞ്ജിത്ത് എത്തിയത്. വാര്‍ത്തകള്‍ കണ്ടാണ് മകന്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി ടൗണിന് സമീപം ദേശീയ പാതയില്‍ രണ്ട് ദിവസമായി ഇവര്‍ കാറില്‍ കഴിയുകയായിരുന്നു. രണ്ട് ദിവസമായി റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതില്‍ സംശയം തോന്നിയ ഒരു ആട്ടോ ഡ്രൈവറാണ് ഇന്നലെ കാറില്‍ അവശനിലയില്‍ ഒരു സ്ത്രീയെ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാറിന്റെ താക്കോലും, വസ്ത്രങ്ങളും, ബാങ്ക് ഇടപാട് രേഖകളും കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വയനാട് സ്വദേശിയായ മാത്യുവാണ് ഇവരുടെ ഭര്‍ത്താവെന്ന് കണ്ടെത്തിയതായി പോലീസ് പറയുന്നു.