ആമസോണ്‍ നിക്ഷേപം വലിയ ഗുണം ചെയ്യില്ലെന്ന് പിയൂഷ് ഗോയല്‍ ; ഒടുവില്‍ തിരുത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ആമസോണ്‍ ഇന്ത്യയില്‍ ഏഴായിരം കോടി രൂപയുടെ നിക്ഷേപം നടത്തുന്നത് വലിയ ഗുണം ചെയ്യില്ലെന്ന തന്റെ  പ്രസ്താവന തിരുത്തി കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. താന്‍ ആമസോണിന് എതിരായൊന്നും പറഞ്ഞില്ലെന്നും നിക്ഷേപം നിയമാനുസൃതമാകണം എന്നാണ് ഉദ്ദേശിച്ചതെന്നും പീയുഷ് ഗോയല്‍ വിശദീകരിച്ചു.

കഴിഞ്ഞ ദിവസമാണ് ആമസോണ്‍ സിഇഒ ജെഫ് ബസോസ് ഇന്ത്യയില്‍ നടത്താനുദ്ദേശിക്കുന്ന നിക്ഷേപത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. നൂറു കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നായിരുന്നു പ്രഖ്യാപനം. പത്തു ലക്ഷം പേർക്ക് ഇതിലൂടെ തൊഴിൽ നല്കാനാകുമെന്നും അമസോൺ മേധാവി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ആമസോണിന്റെ  നിക്ഷേപം വലിയ കാര്യമല്ലെന്നായിരുന്നു പീയുഷ് ഗോയലിന്റെ  പ്രതികരണം. നഷ്ടത്തിലാണെന്ന് പറയുന്ന ആമസോണിന് ഈ തുക അത് നികത്താനേ തികയൂ എന്നും പിയൂഷ് ഗോയൽ പറഞ്ഞു. ഇ കോമേഴ്സ് കമ്പനികള്‍ രാജ്യത്തെ നിയമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന വാണിജ്യ മന്ത്രിയുടെ മുന്നറിയിപ്പും വിവാദമായി. ഇതോടെ പ്രസ്താവന തിരുത്തി ഗോയല്‍ രംഗത്തു വന്നു. ജെഫ് ബെസോസിന് പ്രധാനമന്ത്രിയെ കാണാൻ സമയം നല്കാത്തതും ചർച്ചയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...