ഭര്‍ത്താവുമായി വഴക്കിട്ടതിന്റെ ദേഷ്യത്തില്‍ യുവതി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത്ഞെരിച്ച്‌ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭര്‍ത്താവുമായി വഴക്കിട്ടതിന്റെ ദേഷ്യത്തില്‍ യുവതി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത്ഞെരിച്ച്‌ കൊലപ്പെടുത്തി. സംഭവത്തില്‍ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗ് സ്വദേശിനി അഞ്ജലി ദേവിയെ (26) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഉച്ചക്ക് 2.14നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഫോണ്‍ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഉടന്‍ തന്നെ സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തെന്നും കയര്‍ ഉപയോഗിച്ചാണ് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ചതെന്നും ഡെപ്യൂട്ടി പോലീസ് കമീഷണര്‍ ഉഷ രംഘാണി പറഞ്ഞു. യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഭര്‍ത്താവും യുവതിയും തമ്മില്‍ വഴക്കിട്ടിരുന്നു. ഭര്‍ത്താവ് ജോലിക്കു പോയതിനു പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...