വീട്ടമ്മയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം : ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം : വീട്ടമ്മയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് കല്ലമ്പലം പോലീസ് ഭര്‍ത്താവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നാവായിക്കുളം ഡീസന്റ്മുക്ക് പറണ്ടയില്‍ പൊയ്കവിള വീട്ടില്‍ ഷീജ (42) യാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം.

സ്ഥിരമായി മദ്യപിക്കുന്ന ഭര്‍ത്താവ് ഹാഷിം (46) ഷീജയെ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംഭവദിവസം ഉച്ചയോടെ ഹാഷിം മദ്യപിച്ച്‌ വീട്ടിലെത്തി 10000 രൂപ ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് മാതാവ് സുബൈദാബീവിയും ബന്ധുക്കളും ആരോപിച്ചു.

വിദേശത്തായിരുന്ന ഹാഷിം രണ്ടു മാസം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. വരുന്ന 12 ന് തിരികെ പോകേണ്ടതായിരുന്നു. 8 ദിവസം മുന്‍പാണ് ഇവരുടെ മൂത്തമകന്‍ ആഷിക് ദുബായില്‍ പോയത്. ഇളയ മകന്‍ അജ്മല്‍ മാത്രമായിരുന്നു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. മകന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മണി എം.പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത്...

0
കോട്ടയം: അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി

0
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ...

സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി

0
ഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന്...

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...