ബൈക്ക് മോഷ്ടിച്ച്‌ കടത്തിയ മോഷണ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും വര്‍ക്കല നടയറ പുല്ലാന്നിക്കോട് പ്രദേശങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ച്‌ കടത്തിയ മോഷണ സംഘം പിടിയില്‍. ചെറുന്നിയൂര്‍ അയന്തി ജാന്‍സി മന്ദിരത്തില്‍ ഷിബു മകന്‍ ഷിജോ (20), വക്കം ഇറങ്ങ് കടവ് പുളിവിളാകം ക്ഷേത്രത്തിന് സമീപം കായല്‍ വിളുമ്പ് വീട്ടില്‍ ഷിബു മകന്‍ ഷിജു (20), വെട്ടൂര്‍ സ്വദേശിയായ +2 വിദ്യാര്‍ഥി എന്നിവരാണ് വര്‍ക്കല പോലീസിന്റെ പിടിയിലായത്. കടയ്ക്കാവൂര്‍ വര്‍ക്കല ഭാഗങ്ങളില്‍ നിന്നും പള്‍സര്‍ , 220 NS , യമഹ V3 ഇനങ്ങളില്‍പ്പെട്ട ബൈക്കുകളാണ് സംഘം മോഷ്ടിച്ചു കടത്തിയത്.

ബൈക്കുകള്‍ മോഷ്ടിച്ച്‌ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചും നിറം മാറ്റിയുമാണ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചിരുന്നത്. വര്‍ക്കലയിലെ മോഷണ സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും മറ്റുമാണ് കേസില്‍ വഴിത്തിരിവായത്. മോഷണ സംഘത്തിലെ മറ്റു രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ് ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂടുതല്‍ വാഹനങ്ങള്‍ മോഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വര്‍ക്കല എസ്എച്ച്ഒ സനോജ്. എസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം : വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

0
ഇടുക്കി: ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മാണത്തെ...

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...