ലഖിംപുർ ഖേരി സംഭവം പുനരാവിഷ്ക്കരിച്ച് പോലീസ് ; ആശിഷ് മിശ്രയേയും സംഭവസ്ഥലത്തെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലഖിംപുരിൽ ഖേരി സംഭവം പുനരാവിഷ്ക്കരിച്ച് പോലീസ്. കർഷകരെ വാഹനമിടിച്ച് കൊന്ന കേസിൽ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയേയും തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് കഴിഞ്ഞ ദിവസം ആശിഷ് മിശ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മൊഴികളിലെ വൈരുദ്ധ്യമാണ് ആശിഷ് മിശ്രയ്ക്ക് കുരുക്കിയത്. സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈൽ ടവർ ലൊക്കേഷൻ റിപ്പോർട്ട് പൊളിച്ചു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്‍റെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അതേസമയം  മകൻ അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്ക് സമ്മർദ്ദം ശക്തമാക്കുകയാണ് പ്രതിപക്ഷവും കര്‍ഷകരും. നീതി നടപ്പാക്കാൻ ആശിഷ് മിശ്രയുടെ അറസ്റ്റ് സഹായിക്കുമെന്ന് കർഷക മോർച്ച പ്രതികരിച്ചു. ആശിഷ് മിശ്രയുടെ അറസ്റ്റ് പ്രതിപക്ഷ സമ്മർദ്ദത്തിന്‍റെ വിജയമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്.

ലഖിംപൂർ സംഭവം അപലപനീയമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പ്രതികരിച്ചു. അന്വേഷണം ശരിയായ ദിശയിൽ നടക്കും. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. പാർട്ടിയോ പ്രധാനമന്ത്രിയോ മാത്രമല്ല ഇത്തരം സംഭവങ്ങളിൽ രാജ്യമൊന്നാകെ പ്രതിരോധത്തിലാകുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...