ലഖിംപൂര്‍ ഖേരി കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലഖിംപൂര്‍ ഖേരി കേസിലെ അന്വേഷണത്തില്‍ സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയിലെ ജഡ്ജി മുഖ്യ പ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീല്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് വിശദീകരണം തേടി. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

ജാമ്യം നല്‍കിയ വിധിക്കെതിരെ അപ്പീല്‍ പോകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിട്ടുണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ഈ കത്തുകള്‍ താന്‍ കണ്ടിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെത് മലാനി കോടതിയെ അറിയിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട കത്തുകളോ റിപ്പോര്‍ട്ടോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...