ലഖിംപൂ‍ർ ; നീതി തേടി രാഹുലും പ്രിയങ്കയും – കേന്ദ്രമന്ത്രിയെ പുറത്താക്കാതെ പിന്നോട്ടില്ല – രാഷ്ട്രപതി ഇടപെടുമോ?

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലഖീംപൂർ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം കടുപ്പിട്ട് കോൺഗ്രസ്. മന്ത്രിയെ പുറത്താക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.കെ ആന്‍റണി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഖെ എന്നവരാണ് രാഷ്ട്രപതിഭവനിലെത്തിയത്.

സാധാരണക്കാർക്ക് നീതി കിട്ടുമെന്ന് ഉറപ്പ് വരുത്താൻ അജയ് മിശ്രയുടെ രാജി വേണമെന്ന് രാഷ്ട്രപതിയെ കണ്ടശേഷം പ്രിയങ്ക പ്രതികരിച്ചു. മരിച്ച കർഷകരുടെ കുടുംബങ്ങളെ കണ്ടിരുന്നെന്നും അവർ പറഞ്ഞത് അവർക്ക് നീതി വേണം എന്നാണെന്നുമായിരുന്നു രാഹുലിന്‍റെ പ്രതികരണം. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രിയെ പുറത്താക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കിയത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ആശിഷ് മിശ്രയുടെ മൊഴികളിൽ നിറയെ വൈരുദ്ധ്യമുണ്ടെന്നും പോലീസ് കോടതിയോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈൽ ടവർ ലൊക്കേഷൻ റിപ്പോർട്ട് പൊളിച്ചു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്‍റെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...