താരൻ അകറ്റാൻ ഇതാ 5 എളുപ്പ വഴികൾ

For full experience, Download our mobile application:
Get it on Google Play

താരൻ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. താരൻ മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. താരൻ പൂർണമായും അകറ്റാൻ വീട്ടിൽ ലഭ്യമായ ചില വസ്തുക്കള്‍ സഹായിക്കും. താരൻ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പ വഴികൾ അറിയാം.

വെളിച്ചെണ്ണ താരൻ അകറ്റാൻ സഹായിക്കും. വെളിച്ചെണ്ണ വെറുതെ പുരട്ടിയിട്ട് കാര്യമില്ല. ശരിയായ രീതിയിൽ ഉപയോ​ഗിച്ചാൽ മാത്രമേ താരൻ മാറുകയുള്ളൂ. ആദ്യം ഷാംപൂ തേച്ച് തല കഴുകുക. കണ്ടീഷണർ ഉപയോഗിക്കരുത്. വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച്, മുടി നനവോടെ വിടർത്തുക. തുടർന്ന് വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് മസാജ് ചെയ്യുക. ചൂടുള്ള ഒരു ടവൽ ഉപയോഗിച്ച് മുടി പൊതിയുക. തലയോട്ടിക്ക് ചുറ്റും ചൂടു കൂട്ടാനാണിത്. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. പൂർണമായും എണ്ണമയം നീക്കം ചെയ്യുക.  താരൻ അകറ്റാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളി ചതച്ച് തലയിൽ തേക്കുക. ഇതിനൊപ്പം അൽപം തേൻ കൂടി ചേർക്കാൻ മറക്കരുത്. ഇത് വെളുത്തുള്ളിയുടെ ഗന്ധം അകറ്റും.  മുടി വളർച്ചയ്ക്കു സഹായിക്കുന്നതോടൊപ്പം താരൻ അകറ്റാനും ഫലപ്രദം. കറ്റാർവാഴ ജെൽ തലയിൽ പുരട്ടി തിരുമ്മുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ മൂന്നു തവണ ഇതു ചെയ്യുന്നതു നല്ലതാണ്.

ബേക്കിങ്ങ് സോഡ തലയോട്ടിയിൽ അധികമുള്ള സെബം നീക്കം ചെയ്യാൻ സഹായിക്കും. താരന് കാരണമാകുന്ന ഫംഗൽ ഇൻഫ്ലമേഷൻ മാറാനുള്ള നാച്വറൽ ആന്റിസെപ്റ്റിക് ആണ് ബേക്കിങ്ങ് സോഡ. ഇതിൽ 2 ടീസ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർക്കുക. ഇത് തലയോട്ടിയിൽ പുരട്ടി ഏതാനും മിനിറ്റ് മസാജ് ചെയ്യുക ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക. ആഴ്ചയിൽ രണ്ടു തവണ ഇത് ആവർത്തിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...