ലക്ഷങ്ങളുടെ മരങ്ങൾ മുറിച്ചുകടത്തി ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാടകക്ക് താമസിക്കുന്ന വീട്ടിലെ പറമ്പിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ കുവ്വപ്പടി മാന്നാരി പറമ്പിൽ ഹൗസിൽ സുരേഷ്ബാബുവിനെ (44) യാണ് കിളിമാനൂർ പോലീസ് പിടികൂടിയത്. യു.കെയിൽ ജോലി ചെയ്യുന്ന ശ്രീകാര്യം സ്വദേശികളായ വിദ്യാസാഗർ – രേഖാചന്ദ് ദമ്പതികളുടെ ഉടമസ്ഥയിൽ കാട്ടുചന്ത തലവിളയിലെ ഒരേക്കർ വരുന്ന പറമ്പിലെ മരങ്ങളാണ് പ്രതി മുറിച്ചുകടത്തിയത്. റബർ ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യാസമേതം രണ്ടുവർഷമായി കാട്ടുചന്ത തലവിളയിലെ വീട്ടിലാണ് വാടകക്ക് താമസിച്ചുവരുന്നത്.

15 ലക്ഷം രൂപ വിലവരുന്ന 14 തേക്ക്, രണ്ട് പ്ലാവ്, മാവ്, മഹാഗണി എന്നീ മരങ്ങളാണ് പല ദിവസങ്ങളിലായി പ്രതി മുറിച്ചുകടത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മരങ്ങൾ മുറിച്ചുകടത്തിയ വിവരം നാട്ടിലുള്ള ബന്ധുക്കൾ അറിയുന്നത്. തുടർന്ന് ബന്ധുക്കൾ കിളിമാനൂർ പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മുറിച്ചുകടത്തിയ തടികളുടെ 50 ശതമാനം ഭാഗങ്ങൾ പോലീസ് കണ്ടെടുത്തു. കിളിമാനൂർ എസ്.എച്ച്.ഒ ബി. ജയൻ, എസ്.ഐമാരായ വിജിത്ത് കെ. നായർ, രാജികൃഷ്ണ, ഷജിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലെനോവോയിലെ ചെറിയൊരു പിഴവ് ; ഡ്രോപ്പ്ബോക്സിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഡാറ്റ ചോർത്തി

0
ഇന്റർനെറ്റ് വഴി ഫയലുകൾ സൂക്ഷിക്കാനും പങ്കിടാനും സഹായിക്കുന്ന ഒരു ജനപ്രിയ ക്ലൗഡ്...

കൊച്ചിയിൽ യുവതിയുടെ മൃതദേഹം നഗ്നനായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: തിരുവനന്തപുരം സ്വദേശിയായ യുവതി അങ്കമാലി കറുകുറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ...

ശബരിമല സ്വർണക്കൊള്ള : സെപ്റ്റംബർ 25നകം കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയിൽ

0
കൊച്ചി: ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ ഈ മാസം 25നകം...

തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം. കരകുളത്താണ് സംഭവം. ഡിപിഎംഎസ്...