വന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ ; നീനുവും സംഘവും ഒടുവില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഓണ്‍ലൈന്‍ ആപ്പിലൂടെ പണം നല്‍കാമെന്ന് പറഞ്ഞ് മുഹമ്മ സ്വദേശിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂൂര്‍ പാലയാട് മുണ്ടുപറമ്പ് വീട്ടില്‍ നീനു വര്‍ഗീസ് (28), പാലയാട് മുണ്ടുപറമ്പില്‍ വീട്ടില്‍ മാത്യു (26), കൂത്തുപറമ്പ് നെഹല മഹല്‍ വീട്ടില്‍ സഹല്‍ (19) എന്നിവരാണ് പിടിയിലായത്. മൂന്നു പേര്‍ അടങ്ങിയ സംഘം 2.15 ലക്ഷം രൂപയാണ് മുഹമ്മ സ്വദേശിയില്‍ നിന്നും പല തവണയായി തട്ടിയെടുത്തത്. നാട്ടിലുള്ള പരിചയക്കാരുടെ പേരില്‍ അക്കൗണ്ടുകള്‍ എടുപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

തട്ടിപ്പ് പണം അക്കൗണ്ടില്‍ എത്തുമ്പോള്‍ അക്കൗണ്ട് ഉടമക്ക് ചെറിയ ശതമാനം തുക നല്‍കി പിന്‍വലിച്ചെടുക്കുകയായിരുന്നു പതിവ്. ലക്ഷക്കണക്കിന് രൂപയാണ് പരിചയക്കാരുടെ അക്കൗണ്ടിലേക്ക് വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ കേസിലെ ഒന്നാം പ്രതി വിജയനെ ഒരാഴ്ച മുന്‍പ് കണ്ണൂര്‍ ഭാഗത്തു നിന്നും പിടികൂടിയിരുന്നു. മുഹമ്മ എസ് എച്ച് ഒ വിജയന്‍ കെ എസ്, എസ് ഐ മനോജ് കൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ കൃഷ്ണ കുമാര്‍, ശ്യാം കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കണ്ണൂരില്‍ നിന്നാണ് മറ്റ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...