പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തുറവൂരിൽ ഓണ്‍ലൈൻ പാർട്ട് ടൈം ജോലി വാഗദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. മൊബൈൽ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് റേറ്റിംഗ് നൽകിയാൽ കമ്മീഷനായി പണം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തുറവൂരിൽ മാത്രം അഞ്ഞൂറിലധികം ആളുകള്‍ക്കാണ് പണം നഷ്ടമായത്. നാട്ടിൽ നടക്കുന്ന ഓണ്‍ലൈൻ തട്ടിപ്പുകളിൽ അവസാനത്തേതാണിത്. മൊബൈൽ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റേറ്റിംഗ് നൽകിയാണ് പണം വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്നായി ലക്ഷങ്ങളാണ് തട്ടിയത്. ആദ്യം പാർട്ട് ടൈം ജോലി നൽകാമെന്ന് പറഞ്ഞ് ആളുകളെ സമീപിക്കും.

പ്ലേ സ്റ്റോറിൽ നിന്ന് എഎസ്ഒ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിന്നീട് വിവിധ ആപ്പുകള്‍ക്ക് ഉയർന്ന റേറ്റിംഗ് നൽകണം. ഒരു ടാസ്ക് പൂർത്തിയാക്കിയാൽ 38 രൂപ ലഭിക്കും. ദിവസം 760 രൂപ വരെ നേടാം. പക്ഷേ ജോലി ലഭിക്കണമെങ്കിൽ 19,780 രൂപ നൽകണം. തുറവൂർ സ്വദേശിനിയായ ജെൻസി എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്ന് പറ്റിക്കപ്പെട്ടവർ പറയുന്നു. ആദ്യം പണം നൽകിയവർക്ക് ജോലിയും ചെറിയ രീതിയിൽ വരുമാനവും ലഭിച്ചു. ഇതോടെ കൂടുതൽ ആളുകളിൽ നിന്ന് പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായവരിൽ നൂറോളം പേർ കുത്തിയതോട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു

0
ചിറ്റൂർ : മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻ എം.എൽ.എയുമായ കെ....

ചിറയിൻകീഴ് കയ്യാങ്കളി ; കെ പി സി സി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദത്തിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച്...

ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപ...

0
തിരുവനന്തപുരം: ഇസ്രായേലിൽ വെൽഡിംഗ് ജോലി വാഗ്ദാനം ചെയ്ത് കേരള സ്വദേശിയിൽ...

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...