അൻസിബയ്‍ക്ക് എതിരെ 10 കോടി രൂപക്ക് മാനനഷ്ടം ഫയൽ ചെയ്യുമെന്ന് ലക്ഷ്‍മി പ്രിയ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടി അൻസിബയുടെ പരാതി പോലീസ് തള്ളിയ സാഹചര്യത്തിൽ പ്രതികരണവുമായി ലക്ഷ്‍മി പ്രിയ. ഇത്ര വേഗത്തിൽ അന്വേഷണം നടത്തി സത്യം കണ്ടെത്തിയ തൃക്കാക്കര എ സി പിക്ക് നന്ദി. അൻസിബ വിചാരിച്ചാൽ തളരുന്ന ആളല്ല താൻ. അൻസിബയുടെ പിന്നിൽ മത വർഗീയ വാദികൾ ഉണ്ട് എന്ന് സംശയം. തനിക്ക് എതിരെ അൻസിബ നൽകിയ പരാതിക്ക് പിന്നിൽ അജണ്ടയുണ്ട്. ജനുവരിയിൽ എല്ലാം അവസാനിച്ചതാണ്. അൻസിബക്കെതിരെ നാളെ തന്നെ 10 കോടി രൂപക്ക് മാനനഷ്ടം ഫയൽ ചെയ്യും എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു.

ഫോണിലേക്ക് അയച്ചൊരു സന്ദേശത്തിന്റെ പേരിൽ കുടുംബത്തിൽ വൻ പ്രശനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്‍മി പ്രിയ പൊലീസിനെ സമീപിച്ചെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതിയിൽ തൃപൂണിത്തുറ പൊലീസ് മൂന്ന് മണികൂറോളം തന്നെ സ്റ്റേഷനിൽ പിടിച്ചിരുത്തി മാനസികമായി പീഡിപ്പിച്ചു എന്നും ഒടുവിൽ മാപ്പ് എഴുതി വാങ്ങിയാണ് വിട്ടയച്ചതെന്നുമായിരുന്നു അൻസിബയുടെ പരാതി. ജനുവരിയിൽ നടന്ന സംഭവത്തിൽ നാല് മാസത്തിനിപ്പുറം അമ്മയിൽ നിന്ന് രാജി വച്ച ശേഷമാണ് അൻസിബ പൊലീസിനെ സമീപിച്ചത്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...