പട്‌ന: ബീഹാറിലുള്ളത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരല്ല, ‘ട്രബിള്‍ എഞ്ചിന്‍’ സര്‍ക്കാരാണെന്ന് ആര്‍.ജെ.ഡി മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ പരിഹാസം. ലോക്ക്ഡൗണില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കേണ്ട സമയത്ത് ഈ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എവിടെയായിരുന്നുവെന്നും ലാലു ട്വിറ്ററിലൂടെ ചോദിക്കുന്നു.
കഴിഞ്ഞദിവസം ബീഹാറിലെ ഛപ്രയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ബീഹാറിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു. എന്‍ഡിഎയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന് ബീഹാറിന്റെ വികസനത്തിലാണ് ശ്രദ്ധ. എന്നാല്‍ ഡബിള്‍ യുവരാജാക്കന്മാര്‍ സിംഹാസനം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി, തേജസ്വി എന്നിവര്‍ക്കെതിരെ മോദി പരോക്ഷമായി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ലാലുവിന്റെ വിമര്‍ശനം.