പരിശുദ്ധ പരുമല തിരുമേനിയുടെ 118 മത് ഓർമ്മ പെരുന്നാളിന് ഇന്ന് സമാപനം

For full experience, Download our mobile application:
Get it on Google Play

പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 118-ാം ഓര്‍മപ്പെരുന്നാൾ ഇന്നു സമാപിക്കും. പെരുന്നാളിനോടനുബന്ധിച്ച് ഞായറാഴ്ച ചാപ്പലിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ വിശുദ്ധ കുർബാന അർപ്പിച്ചു. പളളിയിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിൽ ഡോ. യു ഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. കാതോലിക്കാ ബാവയുടെ പത്താമത് സ്ഥാനാരോഹണ വാർഷികവും തുടർന്നു നടന്നു. വൈകുന്നേരം പെരുന്നാളിനോടനുബന്ധിച്ച് ഭക്തിനിര്‍ഭരമായ റാസയും നടന്നു. കോവിഡ് -19 ചട്ടപ്രകാരം നടന്ന റാസയില്‍ കുരിശും മുത്തുകുടകളും കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികള്‍ പങ്കെടുത്തു.

അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലിത്ത ധ്യാനപ്രസംഗം നടത്തി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ്,  അഭി.ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത, അഭി.ഡോ.യൂഹാനോന്‍ മാര്‍  ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്,ജോഷ്വ മാര്‍ നിക്കോദിമോസ് എന്നിവര്‍ വിശ്വാസികള്‍ക്ക് വാഴ്‌വ് നല്‍കി.

ഇന്നു രാവിലെ ആറിന് നടന്ന കർമ്മങ്ങൾക്ക്ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിച്ചു. തുടർന്ന് നടക്കുന്ന പെരുന്നാൾ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് കാർമ്മികത്വം വഹിക്കുന്നത്. തുടർന്ന് ഉച്ചയ്ക്ക്  വി.മൂന്നിന്‍മേല്‍ കുര്‍ബാന, 2 മണിക്ക്  റാസ, 3ന് പെരുന്നാൾ കൊടിയിറക്കവും നടക്കുന്നതോടെ ഈ വർഷത്തെ പരിശുദ്ധ പരുമല തിരുമേനിയുടെ 118 മത് ഓർമ്മ പെരുന്നാളിന് സമാപനമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...