ഭൂപരിധി നിയമം മറികടക്കാന്‍ ഗുരുതര ക്രമക്കേടുകള്‍ നടത്തി ; പിവി അന്‍വറിന് എതിരെ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി: പിവി അന്‍വറിന് എതിരെ ഗുരുതര കണ്ടെത്തലുകളുമായി താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഭൂപരിധി നിയമം മറികടക്കാനായി ഗുരുതര ക്രമക്കേടുകള്‍ നടത്തിയെന്നാണ് ലാന്‍ഡ് ബോര്‍ഡ് ഓതറൈസിഡ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്‍വറിന്റെയും ഭാര്യയുടേയും പേരിലുള്ള പിവിആര്‍ എന്റര്‍ടെയ്ന്‍മെന്റ് പാര്‍ട്ണര്‍ഷിപ് ഫേമിന് എതിരെയാണ് റിപ്പോര്‍ട്ട്.

ഈ പങ്കാളിത്ത സ്ഥാപനം പാര്‍ട്ണര്‍ഷിപ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇത് തുടങ്ങിയത് ചട്ടം മറികടക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിവി അന്‍വറിന് എതിരായ മിച്ചഭൂമി കേസില്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡ് ഇന്ന് നടത്തിയ സിറ്റിങിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുവരെ എംഎല്‍എയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ ലാന്‍ഡ് ബോര്‍ഡിനു മുന്‍പാകെ സമര്‍പ്പിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജപ്പാനിലെ ഭൂകമ്പത്തിൽ 13 പേർ കൊല്ലപ്പെട്ടു

0
ടോക്കിയോ: ജപ്പാനിൽ ഭൂചലനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരണം. കുമാ മോട്ടോ...

തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്...

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്ത്രീ വിരുദ്ധ...

ആലപ്പുഴ കുമാരപുരം സ്വദേശിയെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച്...

0
ആലപ്പുഴ: ആലപ്പുഴ കുമാരപുരം സ്വദേശിയായ വിജിത്തിനെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ...