കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായ ജില്ലാതല പട്ടയമേളയില്‍ 58 കുടുംബങ്ങള്‍ക്കാണ് പട്ടയം. കൊട്ടാരക്കര താലൂക്കില്‍ 10 പട്ടയവും കൊല്ലം, കുന്നത്തൂര്‍ താലൂക്കുകളില്‍ ഒന്‍പത് വീതവും പത്തനാപുരം താലൂക്കില്‍ അഞ്ചും പുനലൂര്‍ താലൂക്കില്‍ 25 പട്ടയങ്ങളും ഉള്‍പ്പെടെയാണ് 58 പട്ടയങ്ങള്‍.
ലാന്‍ഡ് അസൈന്‍മെന്റ് (എല്‍. എ.) വിഭാഗത്തിലാണ് ഏറ്റവുമധികം പട്ടയങ്ങള്‍. കൊല്ലം താലൂക്കില്‍ രണ്ട് ദേവസ്വം പട്ടയങ്ങളും വിതരണം ചെയ്തു. ലാന്‍ഡ് ട്രിബ്യൂണല്‍(എല്‍. ആര്‍) , മിച്ച ഭൂമി സാധൂകരണം എന്നീ വിഭാഗങ്ങളിലും വിതരണം നടന്നു.