ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നാണ് പരാതി. പ്രത്യേക അന്വേഷണ സംഘത്തിലെ തലവനാണ് പരാതി ലഭിച്ചിട്ടുള്ളത്. പരാതിയിന്മേൽ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കഴക്കുട്ടം സ്വദേശിയാണ് പരാതി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത് 2020 ൽ ആണെന്ന് പരാതിയിൽ പറയുന്നു. സ്‌കൂള്‍ ഉടമയായ സ്ത്രീ പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങുകയായിരുന്നു അതിനായി ഈടായി നല്‍കിയത് ഒരു കോടി വിലവരുന്ന പത്ത് സെന്റ് ഭൂമിയാണ്.

ഭൂമി എഴുതി നല്‍കിയത് പോറ്റിയുടെ അമ്മയുടെ പേരിലായിരുന്നുവെന്നും അഞ്ച് ലക്ഷം രൂപ പലിശയായി പോറ്റിക്ക് നല്‍കി. എന്നാൽ ഭൂമി തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ സ്ഥലം മറിച്ച് വിറ്റതായി കണ്ടെത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കഴക്കൂട്ടം സ്വദേശിയ്ക്കാണ് ഭൂമി ഉണ്ണികൃഷ്ണൻ പോറ്റി മറിച്ചു വിറ്റത്. തട്ടിപ്പിന് ഇരയായ സ്ത്രീ 2024 ജൂലൈ ഒന്നിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഭൂമി തിരികെ നല്‍കാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഉറപ്പ് നൽകി എന്നാൽ നൽകിയ ഉറപ്പ് ലംഘിച്ചതോടെയാണ് ശബരിമല സ്വര്‍ണക്കൊളള കേസ് എസ്.ഐ.ടിക്ക് യുവതി പരാതി നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...