Tuesday, July 8, 2025 3:24 pm

ചുളുവിലയ്ക്ക് സ്ഥലം നൽകിയില്ല ; പുതിയതായി നിർമ്മിച്ച വീട് ബുൾഡോസ‍ർ ഉപയോഗിച്ച് തകർത്ത് അയൽവാസി

For full experience, Download our mobile application:
Get it on Google Play

ഖലിലാബാദ്: ചുളുവിലയ്ക്ക് ചോദിച്ച സ്ഥലം നൽകിയില്ല. പുതിയതായി നിർമ്മിച്ച വീട് ബുൾഡോസ‍ർ ഉപയോഗിച്ച് തകർത്ത് അയൽവാസി. ഉത്തർപ്രദേശിലെ ഖലിലാബാദിലാണ് സംഭവം. സംഭവത്തിൽ നാല് പേ‍ർക്കെതിരെ പോലീസ് കേസ് എടുത്തു. സരയ ഗ്രാമവാസിയായ പലചരക്ക് കടക്കാരനായ റാം ദയാലും ഉസ്കാ ഖു‍ദ്ദ് ഗ്രാമവാസിയായ റാം ജതൻ മൗര്യയും തമ്മിൽ സ്ഥലത്തേച്ചൊല്ലി ത‍ർക്കം നിലനിന്നിരുന്നു. ഈ തർക്കത്തിനൊടുവിലാണ് റാം ദയാൽ നിർമ്മിച്ച പുതിയ വീട് റാം ജതൻ മൗര്യ ബുൾഡോസറിന്റെ സഹായത്തോടെ തകർത്തത്. സംഭവത്തിൽ വിവര ശേഖരണം നടത്തുകയാണെന്നാണ് ഖലിലാബാദ് പോലീസ് വിശദമാക്കുന്നത്. റാം ദയാൽ വീട് നിർമ്മിച്ചതിനോട് ചേ‍ർന്നുള്ള ഭൂമി ചുളുവിലയ്ക്ക് വിൽക്കാൻ സമ്മതിക്കാത്തതാണ് പ്രകോപമെന്നാണ് റാം ദയാൽ ആരോപിക്കുന്നത്.

സംഭവത്തിൽ പോലീസ് ഇതുവരെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അനധികൃതമായി സംഘം ചേർന്നതിനും തടഞ്ഞുവച്ചതിനും കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചതിനും സമാധാനം തകർക്കാൻ ശ്രമിച്ചതിനുമാണ് റാം ജതൻ മൗര്യയ്ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. റാം ദയാലിന്റെയും ഭാര്യ പുഷ്പ യാദവിന്റേയും പരാതിയിലാണ് നടപടി. നേരത്തെ വിവിധ ആളുകളെ ഉപയോഗിച്ച് സ്ഥലം ചെറിയ വിലയ്ക്ക് തട്ടിയെടുക്കാൻ റാം ജതൻ മൗര്യ ശ്രമിച്ചിരുന്നു. എന്നാൽ റാം ദയാൽ ഇതിന് വഴങ്ങിയില്ല. 2016ൽ വാങ്ങിയ ഭൂമിയിൽ അടുത്തിടെയാണ് വീട് നിർമ്മാണം പൂ‍ർത്തിയായത്. വീട് നിർമ്മാണം പൂ‍ർത്തിയായതിന് പിന്നാലെ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ രണ്ട് ലക്ഷം രൂപ വേണമെന്ന് റാം ജതൻ മൗര്യ വിശദമാക്കിയിരുന്നു. എന്നാൽ ഇതിന് റാം ദയാൽ വഴങ്ങിയില്ല. ശനിയാഴ്ച രാത്രിയാണ് പുതിയ വീട് അക്രമികൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ

0
കൊച്ചി: ബിജെപി നേതാവ് പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

തോട്ടമണ്‍ വളവില്‍ വീണ്ടും ഡീസലില്‍ തെന്നി അപകടത്തില്‍ പെട്ട് ഇരുചക്ര വാഹനങ്ങള്‍

0
റാന്നി : തോട്ടമണ്‍ വളവില്‍ വീണ്ടും ഡീസലില്‍ തെന്നി അപകടത്തില്‍...

തിരുവനന്തപുരത്ത് കെട്ടിടത്തിനു മുകളില്‍ യുവാവ് മരിച്ച നിലയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവ് മരിച്ച നിലയില്‍....

ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ജനുവരി 16 മുതൽ കൊച്ചിയിൽ ; അഞ്ഞൂറോളം എക്സിബിറ്റേഴ്സ്...

0
തിരുവനന്തപുരം : ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സിബിഷന്റെ രണ്ടാമത്...