പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോൺ തകരാറിലായത് ജനങ്ങളെ വലക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയായ തണ്ണിത്തോട്ടിലെ പോലീസ് സ്റ്റേഷനിൽ ലാൻഡ് ഫോൺ തകരാറിൽ ആയത് പൊതു ജനങ്ങളെ വലക്കുന്നു.ഏറെ കാലമായി പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോൺ നമ്പറിലേക്ക് വിളിച്ചാൽ പോലീസ് ഉദ്യോഗസ്ഥർ പറയുന്നതോ തിരികെ പറയുന്നതോ കേൾക്കുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.ഇത് പരാതി പറയാൻ വിളിക്കുന്നവരെയും വിവരങ്ങൾ അറിയുവാൻ വിളിക്കുന്നവരെയും ഒരേപോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.ലാൻഡ് ഫോണിൽ ബന്ധപെടുന്നവർക്ക് ഉദ്യോഗസ്ഥർ മൊബൈൽ നമ്പർ നൽകി വീണ്ടും വിളിച്ചാണ് സംസാരിക്കുന്നത്.

തണ്ണിത്തോട് പോലെ ഒരു വലിയ പ്രദേശത്ത് രാത്രിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പോലും ഫോണിൽ വിളിച്ച് കൃത്യമായി ധരിപ്പിക്കാൻ കഴിയുന്നില്ല എന്നാണ് പൊതു ജനം പറയുന്നത്.പല തവണ ഈ വിഷയം നാട്ടുകാർ പോലീസ് സ്റ്റേഷനിൽ അറിയിച്ചു എങ്കിലും സ്റ്റേഷനിലെ തകരാറിലായ ലാൻഡ് ഫോൺ നന്നാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.ഇൻറ്ർ നെറ്റിൽ പരതിയാലും ഈ നമ്പർ തന്നെയാണ് പൊതു ജനങ്ങൾക്ക് ലഭിക്കുക.ഫോൺ തകരാറിൽ ആണെന്നുള്ള കാര്യം ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.ഫോണിന്റെ തകരാർ പരിഹരിക്കാൻ അടിയന്തിര നടപടി ഉണ്ടാകണം എന്നും ആവശ്യമുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...