ഇടുക്കി : വാഗമണ്ണില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വന്‍ കയ്യേറ്റം ഒഴിപ്പിക്കല്‍. വിവിധ ഗ്രൂപ്പുകളുടെ കൈവശമുണ്ടായിരുന്ന 79 ഏക്കര്‍ ഭൂമിയാണ് ഒഴിപ്പിച്ചത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 24 പട്ടയങ്ങള്‍ ഉപയോഗിച്ച് 79 ഏക്കര്‍ കൈവശപ്പെടുത്താനാണ് ഉടമകളെന്ന് അവകാശപ്പെടുന്ന വ്യക്തികളും ഗ്രൂപ്പുകളും ശ്രമിച്ചത്.
വാഗമണ്‍ ഉളുപ്പുണിയില്‍ എറണാകുളം സ്വദേശി സിറില്‍ പി ജേക്കബ് കഴിഞ്ഞ പത്ത് വര്‍ഷമായി അനധികൃതമായി കൈവശം വെച്ച സ്ഥലവും പിടിച്ചെടുത്തു. സര്‍വേ നമ്ബര്‍ 818,819,879 എന്നിവയില്‍ ഉള്‍പ്പെട്ട ഭൂമി വ്യാജ രേഖകളുണ്ടാക്കി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തിയതോടെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.