മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്‌ കെ. സുധാകരന്‍ ; കള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍.ഡി.എഫിന് ജയിക്കാനാകുമോ ?

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്‌ കെ. സുധാകരന്‍. കള്ളവോട്ട് ചെയ്യാതെ കണ്ണൂരില്‍ എല്‍.ഡി.എഫിന് ജയിക്കാനാകുമോയെന്ന് കെ. സുധാകരന്‍ ചോദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവരെല്ലാം ഇന്ന് സ്ഥാനാര്‍ഥികളാണ്. ഒരു വോട്ടല്ല, മൂന്ന് വോട്ടുകള്‍ വരെ ചെയ്​ത ആളുകളാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്. ഇവരുടെ കൈകളിലേക്ക്​ പഞ്ചായത്ത്​ ഭരണം പോയാലുള്ള അവസ്​ഥ എന്തായിരിക്കുമെന്ന് സുധാകരന്‍  ചോദിച്ചു.

കള്ളവോട്ടും അക്രമവും കാണിക്കാതെ കണ്ണൂരില്‍ എല്‍.ഡി.എഫിന്​ ജയിക്കാനാവില്ല.​ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെങ്കിലും കള്ളവോട്ടും അക്രമവും നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി അണികളോട്​ ആഹ്വാനം ചെയ്യണം. അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടിക്കാരെയും ഉള്‍പ്പെടുത്തി ജനകീയ കര്‍മസേന രൂപവത്​കരിച്ച്‌​ കള്ളവോട്ടിനെ നേരിടും.

അക്രമത്തിന്റെയും അരാജകത്വത്തിന്റെയും ഭീതി പരത്തി ആളുകളെ വരുതിക്ക് നിര്‍ത്തിക്കൊണ്ടാണ് ജില്ലയിലെ ഭൂരിഭാഗം തെരഞ്ഞെടുപ്പുകളേയും സി.പി.എം അഭിമുഖീകരിക്കുന്നത്. അക്രമമില്ലാതെ കള്ളവോട്ട് ചെയ്യാതെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്റെടമുണ്ടെങ്കില്‍ പിണറായി വിജയന്‍ അണികളോട് പറയണം. കള്ളവോട്ട്​ കാരണം ഇന്നു വരെ സ്വന്തമായി വോട്ട് ചെയ്യാന്‍ സാധിക്കാത്തവരുണ്ട്. അത് ഒരു ജനാധിപത്യ സംവിധാനത്തിന്റെ  ഏറ്റവും പരിതാപകരമായ സാഹചര്യമാണ്. ഭയാനകമായ ഒരു രാഷ്ട്രീയ സംഭവമാണ്. കണ്ണൂരിലല്ലാതെ വേറെ എവിടെയെങ്കിലും ഇതുണ്ടാകുമോ എന്നറിയില്ല. അപമാനത്തിന്റെ  നീര്‍ച്ചുഴിയിലാണ് കണ്ണൂരിന്റെ  ജനാധിപത്യമെന്നും കെ. സുധാരന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസാക്കി രാജ്യസഭ

0
ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക...