തിരുവനന്തപുരം : ആധാര്‍ നമ്പര്‍ അടിച്ചാല്‍ എവിടെയൊക്കെ ഭൂമിയുണ്ടെന്ന് ഇനി അറിയാനാവും. ആള്‍മാറാട്ടം നടത്തി ആധാരം രജിസ്ട്രേഷന്‍ നടത്തുന്നതടക്കമുള്ള കൃത്രിമങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടുള്ള ആധാര്‍ അധിഷ്ഠിത രജിസ്ട്രേഷന് വിജ്ഞാപനമായി. സംവിധാനം എത്രയും വേഗം നടപ്പില്‍ വരുത്തുന്നതിന് സബ് രജിസ്ട്രാര്‍മാര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും രജിസ്ട്രേഷന്‍ ഐ.ജി ഇംബശേഖരന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും നടപടികള്‍ തുടങ്ങുന്ന തീയതി നിശ്ചയിച്ചിട്ടില്ല.
കൂടാതെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുതിയ സംവിധാനത്തില്‍ പരിശീലനം നല്‍കേണ്ടതുമുണ്ട്. ആധാരം രജിസ്റ്റര്‍ ചെയ്യുന്ന വ്യക്തി വസ്തു സംബന്ധമായ രേഖകള്‍ക്കൊപ്പം ആധാര്‍ രേഖ നല്‍കുമ്പോള്‍ അയാളുടെ വിരലടയാളം/ കൃഷ്ണമണിയുടെ ചിത്രം ഉപയോഗിക്കുന്നതിലൂടെ സെന്‍ട്രല്‍ ഐഡന്റിറ്റീസ് ഡേറ്റ റെപോസിറ്ററിയില്‍ (സി.ഐ.ഡി.ആര്‍) പ്രവേശിച്ച് വ്യക്തിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും.
അതിനാല്‍ യഥാര്‍ത്ഥ വസ്തു ഉടമയ്ക്കല്ലാതെ മറ്റൊരാള്‍ക്ക് രജിസ്ട്രേഷന്‍ നടത്താനാവില്ല. രജിസ്ട്രേഷന്‍ നടത്താനെത്തുന്നവര്‍ സബ് രജിസ്ട്രാറെ ബോധ്യപ്പെടുത്തുന്നതിന് രണ്ട് സാക്ഷികളെ ഹാജരാക്കേണ്ട ബുദ്ധിമുട്ടും ഇതോടെ അവസാനിക്കും. രജിസ്ട്രേഷന് എത്തുന്നവര്‍ക്ക് സാക്ഷികളെ ഹാജരാക്കേണ്ട. കുറ്റമറ്റ ബയോമെട്രിക് സംവിധാനത്തിന്റെ പിന്തുണ എന്നിവയാണ് ആധാര്‍ അധിഷ്ഠിത രജിസ്ട്രേഷന്റെ പ്രത്യേതകകള്‍. ആധാരം രജിസ്ട്രേഷനില്‍ നടക്കാന്‍ സാധ്യതയുള്ള തട്ടിപ്പുകള്‍ തടയാന്‍ പുതിയ സംവിധാനം ഉപകരിക്കുമെന്നും വൈകാതെ എല്ലാ ഓഫീസുകളിലും സംവിധാനം നിലവില്‍ വരുമെന്നും സഹകരണ- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]