വയനാട്ടിൽ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് യുവാവ്‌ മരിച്ചു ; ഒരാൾക്ക്‌ പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

വയനാട്: എരുമത്തെരുവ് ചെറ്റപ്പാലം ബൈപാസ് റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അടിയില്‍പ്പെട്ട തൊഴിലാളി മരിച്ചു. തിരുനെല്ലി അപ്പപ്പാറ ആക്കൊല്ലി കോളനിയിലെ മണി എന്ന മാണിക്യന്‍ (35) ആണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം മണ്ണിനടിയില്‍പ്പെട്ട കണിയാരം ആലക്കണ്ടി കെ പി പ്രമോദ് (46) എന്നയാളെ പരിക്കുകളോടെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പകല്‍ പതിനൊന്നരടെയാണ് അപകടം.

മാനന്തവാടി അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണി മരിച്ചു. മണി പൂര്‍ണമായും പ്രമോദിന്റെ പകുതിയോളവും മണ്ണിനടിയിലായിരുന്നു. അര മണിക്കൂറോളം കഴിഞ്ഞാണ് ഇരുവരെയും പുറത്തെടുക്കാനായത്. ചൊവ്വാഴ്ച ഈ സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ മണ്ണ് നീക്കിയിരുന്നു. യന്ത്രം ഉപയോഗിച്ചതിനാല്‍ ഈ മണ്ണ് മൊത്തമായി ഇളകി ബുധനാഴ്ച പണിക്കുവന്ന ഇരുവരുടെയും ദേഹത്ത് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. യന്ത്രം ഉപയോഗിച്ച്‌ മണ്ണ് നീക്കരുതെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ നിരോധനം നിലനില്‍ക്കെയായിരുന്നു പ്രവൃത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ പ്രവൃത്തി നടത്തിയതിനെതിരെ റവന്യൂ വകുപ്പ് അന്വേക്ഷണം ആരംഭിച്ചു. പോലീസും കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...